
മനാമ: ബഹ്റൈൻ ബാലഭാരതി സംഘടിപ്പിച്ച ബാലകലോത്സവത്തിൻ്റെ ഗ്രാൻഡ് ഫിനാലെയും സ്വാമി വിവേകാനന്ദ ജയന്തി ആഘോഷവും നടന്നു. റിഫ ഇന്ത്യൻ സ്കൂൾ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പമ്പാവാസൻ നായർ മുഖ്യാതിഥി ആയിരുന്നു. ”സർഗ്ഗം വിവേകാനന്ദം 2023″ എന്ന പേരിൽ കഴിഞ്ഞ ഒരു മാസമായി നടത്തിവന്ന കലോത്സവത്തിൽ വിജയികളായവർക്ക് ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തു. പ്രധാന ഇനങ്ങളിലെ കലാമത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, ഗോകുലപ്രതിഭ പുരസ്കാര പ്രഖ്യാപനം, സമ്മാനദാനം എന്നിവയായിരുന്നു ഫിനാലെയിലെ മുഖ്യപരിപാടികൾ. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
