മുംബൈ: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് തീരുമാനം. ആകെയുള്ള 243 സീറ്റുകളിൽ 150ലും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ശരദ് പവാർ വ്യക്തമാക്കി. ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന 71 സീറ്റുകളിൽ 32ലും എൻ.സി.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തിലേക്കുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി നേതാവ് പ്രഫുൽപട്ടേൽ അറിയിച്ചു. മഹാസഖ്യവുമായി പ്രധാനപ്പെട്ട നിയമസഭാമണ്ഡലങ്ങളിലെ സീറ്റ് ചർച്ച പരാജയപ്പെടുകയായിരുന്നു. സുപ്രധാന മണ്ഡലങ്ങളായ 12 എണ്ണത്തിൽ കുറഞ്ഞത് നാലു സീറ്റുകളെങ്കിലും വേണമെന്ന ശരദ് പവാറിന്റെ ആവശ്യം തള്ളിയതാണ് എല്ലായിടത്തും സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ കാരണം.
Trending
- ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗികച്ചുവയോടെ സംസാരം, ഭീഷണി; മുക്കത്തെ പീഡനശ്രമത്തിലെ ചാറ്റുകള്‍ പുറത്ത്
- ബസ് കാത്തുനിന്ന സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 8 പേര്‍ക്ക് പരിക്ക്
- വയനാട് തുരങ്കപാതയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുതന്നെ; ബജറ്റില്‍ 2,134 കോടി
- ഫലസ്തീന്: കെയ്റോയിലെ അടിയന്തര അറബ് ഉച്ചകോടിക്ക് ബഹ്റൈന്റെ പിന്തുണ
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു