ന്യൂഡൽഹി: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 10 മുതൽ 20 വരെ ഭുവനേശ്വറിൽ വച്ചു നടക്കും. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മത്സരിക്കുന്നത്.
നിലവിലെ ചാംപ്യൻമാരായ കേരളം ഗ്രൂപ്പ് എയിലാണ്. 10ന് ഗോവയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. സെമി ഫൈനലും ഫൈനലും മാർച്ചിൽ സൗദി അറേബ്യയിൽ നടക്കും. തീയതി ഇതുവരെ തീരുമാനമായിട്ടില്ല.