ഡോ. രജിത്ത് കുമാറിനെ ഒരുനോക്ക് കാണാനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ ആരാധകരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം വളരെയധികം വേദനാജനകമാണെന്നു സിനിമാതാരം സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി. ഡോ രജിത്ത് കുമാറിനും അറസ്റ്റിലായ ആരാധകർക്കും തന്റെ കട്ട സപ്പോർട്ട് ഉണ്ടാകുമെന്നും നിയമ നടപടികളെ നേരിടാൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ട വിധത്തിലുള്ള സഹായ നടപടികൾക്കായി അദ്ദേഹത്തെ ബന്ധപ്പെടാമെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. അതിനായി വേണ്ട കാര്യങ്ങൾ അറിയിക്കാനായി അദ്ദേഹത്തിന്റെ ഒഫിഷ്യൽ മെയിൽ ഐഡിയും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:
പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം.. പാവം ഡോ. രജിത് കുമാ൪ സാറിനെ സ്നേഹം കൊണ്ട് ഒരു നോക്ക് കാണുവാ൯ പോയ നിരവധി ആരാധകരെ അറസ്റ്റ് ചെയ്ത വാ൪ത്ത വായിച്ച് വളരെ വേദനിക്കുന്നു. Dr രജിത്ത് സാറിനും , അറസ്റ്റ് ചെയ്യപ്പെട്ട മുഴുവ൯ ആരാധക൪ക്കും എന്ടെ കട്ട സപ്പോ൪ട്ട് ഉണ്ടേ. അതോടൊപ്പം നിയമ നടപടികള്‍ നേരിടുവാ൯ സാമ്പത്തികമായ് ബുദ്ധിമുട്ടുന്നവ൪ എന്നെ അറിയിക്കുക. എന്ടെ കഴിവിന്ടെ പരമാവധി സാമ്പത്തിക സഹായവും നിയമ സഹായവും ചെയ്ത് തരുന്നതാണ്..
My email is… (carnival5555@gmail.com) ഈ facebook ലും details സഹിതം ബുദ്ധിമുട്ടുന്നവ൪ എന്നെ അറിയിക്കണേ..(പുതിയ സിനിമ ഇതുവരെ റിലീസ് ചെയ്യുവാ൯ സാധിക്കാത്തതിനാല്‍ എനിക്ക് നല്ല സാമ്പത്തിക ടൈറ്റുണ്ട്.) എന്നിരുന്നാലും എന്ടെ കഴിവിന്ടെ പരമാവധി സാമ്പത്തിക സഹായം ചെയ്യുന്നതാണ്. ഈ കേസ് കോടതിയീല് എത്തിയാല്‍ നില നില്കുമോ എന്ന് എനിക്ക് സംശയമുണ്ടേ..
1) ഏത് കേസിലും ഒരു പ്രതിക്ക് ശിക്ഷ കിട്ടുവാ൯ പ്രതിയുടെ മനസ്സിലെ… mens rea.. Criminals mind.. സംശയാതീതമായ് തെളിയിക്കേണ്ടതുണ്ട്. ഇവിടെ എന്ത് ക്രൈം ആണ് നടന്നത്. ഒത്തു കൂടിയ പാവപ്പെട്ട ആരാധക൪ക്ക് എന്ത് criminal mind?
2) ഒത്തു കൂടിയവര്‍ ഒരു criminal intention വെച്ച് പരസ്പരം പറഞ്ഞ് ചാ൪ട്ട് ചെയ്ത് വന്നു എന്നും തെളിയിക്കണം. അതെങ്ങിനെ ? അവിടെ വന്നവ൪ പരസ്പരം കാണുന്നത് പോലും ആദ്യമായിട്ടാകും..
3) എയർപോർട്ടിൽ എന്തുകൊണ്ട് സന്ദർശക വിലക്ക് ഏർപെടുത്തിയില്ല. അങ്ങനെ ഒരു ബോ൪ഡ് അവിടെ എല്ലാ ഭാഷയിലും വലുതായ് എഴുതി വെക്കണം. അത് ചെയ്തിട്ടില്ല. ഇങ്ങനെ സന്ദ൪ശക വിലക്കുള്ള തങ്ങള്‍ അറിഞ്ഞിരുന്നില്ല എന്ന ന്യായം ആരാധക൪ക്ക് പറയാം.
4) ആരാധകര്‍ മണിക്കൂറുകള്‍ക്ക് മുമ്പേ അവിടെ വന്നതിന് CCTV തെളിവുണ്ട്. ഏന്തുകൊണ്ട് ആ സമയം തന്നെ സുരക്ഷാ ഉദ്യോഗസ്ഥ൪ അവരെ മാറ്റിയില്ല. എന്തു കൊണ്ട് ഉടനെ പോലീസിനെ വിവരമറിയിച്ച് ആ ജനക്കൂട്ടത്തെ തിരിച്ച് വിട്ടില്ല. (ക്യാമറയും തൂക്കി ) രജിത്ത് സാ൪ വരുന്ന വിവരം നാട്ടുകാരെയും അറിയിച്ച പ്രധാന ചാനലിന്ടെ റിപ്പോ൪ട്ട൪മാരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല.? നിയമം അവ൪ക്കും ബാധകമല്ലേ ?
5) കൊറോണയാണ് പ്രശ്നമെങ്കില്‍ എല്ലാ വിമാനത്താവളങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടൂന്നില്ല. അതോടൊപ്പം ആളുകള്‍ കൂടുന്ന ബസ്സ്, ട്രെയി൯, ഹോട്ടല്‍ അടക്കം കേരളം മൊത്തം എല്ലായിടവും എന്തു കൊണ്ട് അടക്കുന്നില്ല. (മദ്യ ഷാപ്പുകളില്‍ അതു വാങ്ങുവാ൯ വരുന്നവരെ കൊറോണാ കാലത്ത് കൂട്ടം കൂടിയതിന്ടെ പേരില്‍ എന്തു കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല)
6) മഹാത്മാരായ നേതാക്കന്മാ൪ പത്ര സമ്മേളനം നടത്തുമ്പോള്‍ നൂറു കണക്കിന് ആളുകള്‍ ഒത്തു കൂടുന്നു. അവിടേയും കൊറോണ വന്നൂടെ. പത്ര സമ്മേളനം കേരളത്തില്‍ ഉടനെ അവസാനിപ്പിക്കും എന്നു കരുതാം..
7) ഈ കൊറോണാ കാലത്ത് എല്ലാ പാ൪ട്ടിക്കാരും പലതരം പ്രതിഷേധങ്ങളും യോഗവും നടത്തിയിട്ടുണ്ട്. വാമനപുരത്ത് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുവാ൯ 5000 പേ൪ കൂട്ടം കൂടിയതിന് തെളിവുണ്ട്. ഈ നിയമം വെച്ച് ആ 5000 പേരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല.
8) Dr രജിത് സാറിനെതിരെ ഈ വിഷയത്തില്‍ ആ൪ക്കും ഒന്നും ചെയ്യിനാകില്ല. കഴിഞ്ഞ 60 ദിവസങ്ങളായ് ഒരു അടഞ്ഞ മുറിയിലാണ് താമസിച്ചതെന്നും, കേരളത്തീല് കൊറോണാ വന്നത് അറിയില്ല എന്നും, ഇവിടെ ഇങ്ങനെ പ്രതിരോധ മാ൪ഗ്ഗങള് സ്വീകരിക്കുന്ന വിവരം ആരും പറഞ്ഞില്ല എന്നും വാദിക്കാം. മാത്രമല്ല, തന്നെ സ്വീകരിക്കുവാ൯ ആളുകള്‍ വരുന്ന വിവരം തനിക്കറിയില്ല എന്നും വാദിക്കാം..അത്രേയുള്ളു. അദ്ദേഹത്തിനെതിരെ ഒരു പെറ്റി കേസ് പോലും എടുക്കുവാ൯ വകയില്ല എന്ന൪ത്ഥം..