വീണ്ടും ഇടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് സഹായഹസ്തവുമായി എത്തി. പൈതോത്ത്, കല്ലോട് എന്നീ മേഖലയിലെ കുറച്ച് ഓട്ടോ തൊഴിലാളികളും, കുറച്ച് പാവപ്പെട്ട കുടുംബങ്ങളും പഠിക്കുന്ന കുട്ടികൾക്കായി ഫേസ്ബുക്ക് വഴി സന്തോഷ് പണ്ഡിറ്റിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള ഈ കാലഘട്ടത്തിൽ തന്നാൽ കഴിയുന്ന വിധത്തിൽ സന്തോഷ് പണ്ഡിറ്റ് അവർക്ക് സഹായവുമായി എത്തി. ടീവി, ഫാൻ, സ്കൂൾ ബാഗ്,നോട്ട്ബുക്കുകൾ,പച്ചക്കറി,പലവ്യഞ്ജനസാധനങ്ങളും അവർക്ക് നേരിട്ട് കൈമാറി. വരും ദിനങ്ങളിലും തന്നാൽ ആകുന്ന സഹായങ്ങൾ നേരിട്ട് നൽകുമെന്ന് സന്തോഷ് വ്യക്തമാക്കി.ചടങ്ങിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബിജു കൃഷണൻ, ചന്ദ്രൻ കുണ്ടുംകര, ഷിജി, ഹരീഷ്, രജിത്ത്, ജയകൃഷ്ണൻ, വിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.