മനാമ: സംസ്കൃതി ബഹ്റൈൻ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോപ്ലെക്സിൽവച്ച് വെള്ളിയാഴ്ച 18/11/22, രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് വനിതകളുടെ പ്രാതിനിധ്യം കൂടുതൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഈ വർഷത്തെ രക്തദാന ക്യാമ്പ് നടത്തിയത്. 140 ൽ അധികം പേർ പങ്കെടുത്ത രക്തദാന ക്യാമ്പിൽ രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും രക്തദാനം മഹാദാനം എന്ന മഹത്തായ കാര്യവും , രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന് രക്ഷിക്കാനാകുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കും എന്ന് ഓർമ്മിപ്പിച്ചു കൊണ്ടും , സംസ്കൃതി ബഹറിൻ പ്രസിഡണ്ട് സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു.
കൺവീനർ സോവിചൻ ചെന്നാട്ടുശ്ശേരി, ആനന്ദ് സോണി, സിജുകുമാർ, രഞ്ജിത്ത് പാറക്കൽ, രജീഷ് ടി ഗോപാൽ, ഹരിപ്രകാശ്, ജ്യോതിഷ്, മധു,രാജേഷ്,ധന്യമധു,ലിബി രഞ്ജിത്ത്, ഇന്ദു രാജേഷ്, ഗീതു രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.