മുംബൈ: ഇന്ത്യയിൽ ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിര്‍ദ്ദേശം കൊണ്ടുവന്നാല്‍ പാര്‍ട്ടി അതില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡ് വിഷയത്തില്‍ ഞങ്ങള്‍ മുമ്പും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് രാജ്യത്ത് നടപ്പാക്കണം. അതിന്മേല് കേന്ദ്രം എടുക്കുന്ന തീരുമാനത്തില്‍ പാര്‍ട്ടി നിലപാട് അറിയിക്കുമെന്ന് റാവത്ത് പറഞ്ഞു.