മനാമ: സംഗമം ഇരിങ്ങാലക്കുട “ഇഫ്താർ സംഗമം” സംഘടിപ്പിച്ചു. ആദിലിയയിലുള്ള കാൾട്ടൻ ഹോട്ടൽ ഹാളിൽ വെച്ച് നടന്ന ഈ വർഷത്തെ ഇഫ്താർ, അഡ്വൈസറി ബോർഡ് അംഗം നിസാർ അഷറഫ് & ഫാമിലി സ്പോൺസർ ചെയ്തു. ചീഫ് ഗസ്റ്റ് ആയി ബഹ്റൈൻ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജസ് അസ്ലം ഐ.എഫ്.എസ് പങ്കെടുത്തു.
വൈകിട്ട് 5:58 നു നടന്ന നോമ്പുതുറയിൽ സംഗമം മെംബെർമാർ കൂടാതെ മറ്റു അതിഥികളും, സ്പോൺസേർസും പങ്കെടുത്തു. ഡോ: ബാബു രാമചന്ദ്രൻ (ഐ.സി. ആർ. എഫ്), നാസർ മഞ്ചേരി (ഐ.സി.ആർ.എഫ്), ബഷീർ അമ്പലായി (സാമൂഹ്യ പ്രവർത്തകൻ), കാസിം (അസ്ഗറലി) സേതുരാജ് (സ്റ്റാർ വിഷൻ), രാജൻ കണ്ണൂർ, കൂടാതെ പ്രധാന സ്പോന്സര്മാരായ കിംസ് ഹോസ്പിറ്റൽ, ഹൈഡോക്സ് കമ്യൂണിക്കേഷൻസ്, ഷിഫാ അൽജസീറ മെഡിക്കൽ സെന്റർ, നാഷണൽ റേഡിയേറ്ററേഴ്സ്, റിയൽ എയർ കണ്ടീഷനിംഗ്, ഭാസുരി ബ്യൂട്ടിക്, മെട്രോ ടെക്, ഫൈൻ ട്രീറ്റ്മെന്റ്, ഡൈനാമിക് സൊല്യൂഷൻസ്, തുടങ്ങിയ സ്പോൺസേർസ് പ്രതിനിധികളും, മറ്റു അതിഥികയും ഈ ചടങ്ങിൽ പങ്കെടുകയുണ്ടായി.

നോമ്പുതുറക്കു ശേഷം നടന്ന യോഗത്തിൽ സംഗമം ജനറൽ സെക്രട്ടറി വിജയൻ എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു. യോഗാദ്ധ്യക്ഷൻ മോഹൻ ടി ആർ എസ് (പ്രസിഡണ്ട്), ശിവദാസൻ നാഞ്ചേരി (ചെയർമാൻ) യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ഉണ്ണികൃഷ്ണൻ (പ്രോഗ്രാം കൺവീനർ, നിസാർ അഷ്റഫ് (സംഗമം വെൽഫെയർ ഡെലിഗേറ്റ്), രാജലക്ഷ്മി വിജയ് (ലേഡിസ് വിങ് കൺവീനർ), ദിലീപ് പത്മനാഭൻ (വൈസ് പ്രസിഡണ്ട്) എന്നിവർ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.

ബഹ്റൈൻ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജസ് അസ്ലം ഐ.എഫ്.എസ് നെ പൊന്നാട ചാർത്തി നിസാർ അഷ്റഫ് ആദരിച്ചു. മത പ്രഭാഷകൻ ഉസ്താദ് മുസദ്ദിഖ് ഹിശാമി കണ്ണൂർ, റമദാൻ പ്രഭാഷണം നടത്തുകയുണ്ടായി. ഡോ: ബാബു രാമചന്ദ്രൻ, ബഷീർ അമ്പലായി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. യോഗാവസാനം വൈസ് പ്രസിഡണ്ട് ദിലീപ് പത്മനാഭൻ എല്ലാവർക്കും നന്ദി പറഞ്ഞു.
