മനാമ: സംഗമം ഇരിങ്ങാലക്കുടയുടെ പതിനാലാമത് വാര്‍ഷിക ദിനവും , ബഹ്റിൻ ദേശീയ ദിനവും വിപുലമായ രീതിയില്‍ 16 ഡിസംബര്‍ 2021, വൈകിട്ട് ഏഴു മണിക്ക് അദിലിയയിലുള്ള ബാങ് സെങ് തായ് റെസ്റ്റോറന്റ് ഹാളില്‍ വെച്ച് ആഘോഷിച്ചു. സ്പാക് ചെയര്മാന് ഉണ്ണികൃഷ്ണന് മുഖ്യ അഥിതി ആയിരുന്നു. അതോടൊപ്പം സംഗമം ഇരിങ്ങാലക്കുടയുടെ 2022എക്സിക്യൂട്ടിവ് കമ്മറ്റിയുടെ
സ്ഥാനാരോഹണ ചടങ്ങും നടക്കുകയുണ്ടായി.
ടിആർഎസ് മോഹൻ (പ്രസിഡന്റ്), വിജയൻ (ജനറൽ സെക്രട്ടറി), ദിലീപ് പത്മനാഭൻ (വൈസ് പ്രസിഡന്റ്), ശശികുമാർ എൻ. (ജോയിന്റ് സെക്രട്ടറി), അശോകൻ അച്ചങ്ങാടൻ (ട്രഷറർ), ഉണ്ണികൃഷ്ണൻ പി ബി (വിനോദ സെക്രട്ടറി), പ്രദീപ് വി.പി. (മെമ്പർഷിപ്പ് സെക്രട്ടറി), വിബിൻ ചന്ദ്രൻ (അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി),ജോഷി ഐനിക്കൽ (അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി), തൻസീർ ബഷീർ (അസി. ട്രഷറർ), ഹരിപ്രകാശ് വി. പി (സർവീസ് സെക്രട്ടറി) എന്നീ പതിനൊന്നംഗ എക്സിക്യൂട്ടിവ് കമ്മറ്റിയേയും, ലേഡീസ് വിങ് കമ്മറ്റി അംഗങ്ങളായി രാജലക്ഷ്മി വിജയ് (ലേഡീസ് വിംഗ് കൺവീനർ), ബിനില അശോകൻ (ജോയിന്റ് കൺവീനർ), ദീപ്തി സതീഷ്, സുഷിത ദിലീപ്, നിത പ്രശാന്ത്, നിനു മുകേഷ്, ഫരീദ തൻസീർ, നിഷ ബൈജൂ, രജിത മനോജ്, ലിജി ഷാജി എന്നിവരും ചുമതലയേറ്റു. വെല്‍ഫെയര്‍ ഡെലിഗേറ്റ് അംഗങ്ങളായി സുരേഷ് വൈദ്യനാഥ്, നിസാര്‍ അഷറഫ് എന്നിവരെ തിരഞ്ഞെടുത്തു.

ചടങ്ങില്‍ ബഹ്റിനിലെ മലയാളി വനിതാ ബിസിനസ്സ് സംരംഭകയായ (ബാസുരി ബുട്ടിക് & ഗാര്‍മെന്റ്സ് ) മിനി നായര്‍ക്കു 2021 വര്‍ഷത്തെ “ബിസിനസ്സ് എക്സലൻസ് അവാര്‍ഡ് നല്കി ആദരിച്ചു. പ്രവാസി നാടക നടനുള്ള ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ലഭിച്ച സംഗമം ലൈഫ് മെംബര്‍ മനോഹരന് പാവര്ട്ടിയെയും , എഞ്ചിനീറിങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച സംഗമം ലൈഫ് മെംബര്‍ ശശി മേനോന്റെയും, അംബിക ശശിയുടെയും മകന് ശ്രീറാം ശശി മേനോനെയും ചടങ്ങില്‍ ആദരിച്ചു.
പ്രസിഡണ്ട് ടിആർഎസ് മോഹന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി വിജയന് എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു. മുഖ്യാതിഥി
ഉണ്ണികൃഷ്ണന് പതിനാലാമത് വാര്‍ഷിക ദിന ആഘോഷം നിലവിളക്കു കൊളുത്തി
ഉദ്ഘാടനം ചെയ്തു. ചെയര്മാന് ശിവദാസന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ ഉണ്ണികൃഷ്ണന് കലാപരിപാടികളെ കുറിച്ച് വിവരിച്ചു.
വൈസ് പ്രസിഡണ്ട് ദിലീപ് പദ്മനാഭന് നന്ദി പറഞ്ഞു. യോഗത്തിനു ശേഷം
സംഗമം ഡാന്‍സ് അദ്ധ്യാപകരായ ബബിത ചെട്ടിയാര്‍, ദീപ്തി സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും, അംഗങ്ങള്‍ അവതരിപ്പിച്ച മറ്റു വിവിധ കലാപരിപാടികളെകൊണ്ടും വാര്‍ഷിക ആഘോഷം വര്‍ണ്ണശഭളമായിരുന്നു. എം.സി മാരായ ഫരീദ തന്‍സിര്‍, നിഷ ബൈജൂ എന്നിവര്‍ ചേര്‍ന്നു പരിപാടികള്‍ നിയന്ത്രിച്ചു.
