
മനാമ: സംഗമം ഇരിങ്ങാലക്കുടയുടെ മെംബേഴ്സും, അവരുടെ ഫാമിലിയും ഒത്തുചേർന്ന ഫാമിലി ഗെറ്റ് ടുഗെദർ 11 ആഗസ്റ്റ് 2022, വ്യാഴാഴച്ച വൈകിട്ട് എട്ടു മണിക്ക് ഉമ്മൻ ഹസ്സത്തുള്ള ടെറസ്സ് ഗാർഡൻ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി വിജയൻ സ്വാഗതം പറഞ്ഞു സംസാരിച്ചു. അദ്ധ്യക്ഷൻ വേണുഗോപാൽ (മുൻ പ്രസിഡണ്ട് ), ചെയർമാൻ ശിവദാസൻ, എന്റർടൈമെന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവരും തുടർന്ന് സംസാരിക്കുകയു ണ്ടായി.
സ്റ്റാർ വിഷൻ പ്രസ്റ്റന്റ്, അസോസിയേഷൻ വിത്ത് ഓറഞ്ച് മീഡിയ (Star Vision presents , Association with Orange Media) “ഓണവില്ല് “(ഓണം & ഈദ് 2022 ആഘോഷം) ലോഗോയും, ഫ്ലയറും ചെയർമാൻ ശിവദാസ്, മുൻ പ്രസിഡണ്ട് വേണുഗോപാലിന് നൽകി പ്രകാശനം ചെയ്യുകയുണ്ടായി. ഒക്ടോബര്‍ 07 നു ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണി മുതൽ നടക്കുന്ന ഓണാഘോ ഷത്തിന്റെ കൺവീനറായി ശ്രീ.ഗണേഷ് കുമാറിനെയും മറ്റു കമ്മറ്റി അംഗംങ്ങളെയും തിരഞ്ഞെ ടുത്തു. ഓണസദ്യയുടെ കൂപ്പണുകളുടെ വിതരണം എന്റർടൈൻമെന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഓണാഘോഷ കൺവീനർ ഗണേഷ് കുമാറിന് നൽകി നിർവ്വഹിക്കുകയുണ്ടായി. ഈ മാസം വിവാഹ വാർഷികം ആഘോഷിച്ച ജോസഫ് & ഭാര്യ സോജി ജോസഫ് എന്നിവർക്ക് കമ്മറ്റി ആശംസകൾ അർപ്പിച്ചു, കൂടാതെ CBSE 10th & PLUS 2 പരീക്ഷകളിൽ വിജയിച്ച അംഗംങ്ങളുടെ എല്ലാ വിദ്യാര്‍ഥികളോടുള്ള ആദരവ് അർപ്പിച്ചുകൊണ്ട് കേക്ക് കട്ടിങ് നടത്തുകയുണ്ടായി.

തിരുവാതിര, ഓണം കളി, പൂജ ഡാൻസ്, മറ്റു ധാരാളം കലാപരിപാടികളും, തനി നാടൻ രുചിക ളുടെ തനിമ നിലനിർത്തിക്കൊണ്ടു തയ്യാറകുന വിഭവ സമൃദ്ധമായ ഓണസദ്യ ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബർ 7-നു നടക്കുന്ന ഓണാഘോഷ പരിപാടി യിൽ എല്ലാ അംഗങ്ങളും, മറ്റ് സുഹൃത്തുക്കളും പങ്കെടുത്തു വിജയിപ്പിക്കണമെന്നു അഭ്യര്‍ഥിക്കുക യുണ്ടായി, ഓണസദ്യ കൂപ്പണുകൾക്കും, മറ്റു വിശദവിവരങ്ങൾക്കും കമ്മറ്റി അംഗങ്ങളായ സദുമോഹൻ (39770800), ഉണ്ണികൃഷ്ണൻ (39070852), ഗണേഷ്കുമാർ (33601144), ഹരി പ്രകാശ് (39414546, ശശികുമാർ(36060551),പ്രദീപ് (33955900), ജോഷി(33601144), വിപിൻ(36647199), തൻസീർ (33989877), രാജലക്ഷ്മി വിജയ് (39663125) എന്നിവരുമായി ബന്ധപെടുക. യോഗാവസാനം വൈസ് പ്രസിഡണ്ട് ദിലീപ് പദ്മനാഭൻ എല്ലവർക്കും നന്ദി പറയുകയുണ്ടായി.
