
പാലക്കാട്: അപമാനം നേരിട്ട പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്ന് ബി.ജെ.പി. നേതാവ് സന്ദീപ് ജി. വാര്യർ. യുവമോർച്ചയിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന പാലക്കാട്ടെ ബി.ജെ.പി. സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്റെ വാദം ശരിയല്ല. തന്റെ അമ്മ മരിച്ചപ്പോൾ പോലും കൃഷ്ണകുമാർ കാണാൻ വന്നില്ല. താൻ സംസ്ഥാന ഭാരവാഹിയായി ഇരിക്കുന്ന കാലമായിട്ടും തന്റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും ആരും വെച്ചില്ല എന്നത് മറന്നുപോകരുതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ സന്ദീപ് പറഞ്ഞു.
