
മനാമ : സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 16 വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സനദ് ബ്ലോക്കിന്റെ കീഴിൽ സിത്രയിൽ സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു.
തെരുവിലും മാളിലും ഇന്ത്യൻ ചരിത്ര സംഭവങ്ങൾ തൊട്ടുണർത്തി കൊണ്ടുള്ള ചോദ്യോത്തര തെരുവ് ക്വിസ് കുടുംബങ്ങൾക്കും കുട്ടികൾക്കും പുതിയ അനുഭവം പകരുന്നത് കൂടിയായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെടുകയും ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർക്ക് എല്ലാ വിത പിന്തുണ നൽകുകയും ചെയ്തു.

സനദ് ബ്ലോക് പ്രസിഡന്റ് ഹനീഫ് മഞ്ചേശ്വരത്തി ന്റെ അധ്യക്ഷതയിൽ ക്വിസ്സിനു ഹാരിസ് ആലപ്പുഴ നേതൃത്വം കൊടുക്കുകയും റഷാദ് തലശ്ശേരി , നവാസ് വടകര, ബഷീർ, കെ ടി അഹ്മദ് , അബ്ദുല്ല ബുക്കമ്മാസ് എന്നിവർ പങ്കെടുക്കുകയും ചെയ്തു.

ബ്ലോക് സെക്രട്ടറി ഷാനവാസ് ചുള്ളിക്കൽ സ്വാഗതവും ബ്ലോക് കമ്മറ്റി അംഗം ഫൈസൽ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
