മനാമ: ജോലി നഷ്ടപ്പെട്ട് ദാരുണമായി പാർക്കിൽ വെച്ച് മരണപ്പെട്ട പാലോട് സ്വദേശി സാമു ഗംഗാധരനെ ബി.കെ.എസ്.എഫ് കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇന്ന് അൽബ ക്രിമേഷൻ സെന്ററിൽ ഭാര്യ രമണിക്കും കുട്ടികൾക്കും ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കാണിച്ച് കൊടുത്ത് കൊണ്ട് സംസ്ക്കരിച്ചു.
ദിവസങ്ങൾക്കു മുമ്പ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് പാർക്കിൽ കഴിയവെ തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശിയാണ് സാമു ഗംഗാധരൻ മൂന്ന് മാസമായി പാർക്കിൽ അന്തിയുറങ്ങവെയാണ് മരണപ്പെട്ടത്. സാമു ഗംഗാധരന്റെ മരണത്തെ തുടർന്ന് യാതൊരുവിധ രേഖയുമില്ലാതിരുന്ന പ്രകാരം ബി.കെ.എസ്.എഫ് കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ഇന്ത്യൻ എംബസിയിൽ യഥാസമയം റിപ്പോർട്ടു ചെയ്യുകയായിരുന്നു.
വൈകാതെ ബഹ്റൈനിലുള്ള പാലോട് സ്വദേശിയായ സുഹൃത്തുമുഖേനെ കുടുബത്തെ അന്വേഷിച്ച് ബി.കെ.എസ്.എഫ് കൂട്ടായ്മ ബന്ധപ്പെടുകയും വളരെ കഷ്ടപ്പാടിൽ ജീവിക്കുന്ന ഭാര്യയുടെയും കുട്ടികളുടെയും സങ്കടകരമായ അവസ്ഥ മനസ്സിലാക്കുകയും ഏതു വിധത്തിലും സഹായിക്കാൻ ബി.കെ.എസ്.എഫ് നിരന്തരം പരിശ്രമിച്ചതിന്റെ ഭാഗമായി സോമുവിന്റെ മൃത്ദേഹം ആദ്യ ഘട്ടം നാട്ടിലെത്തിക്കാൻ നോക്കിയെങ്കിലും മെഡിക്കൽ റിപ്പോർട്ടിൽ കോറോണ പോസിറ്റീവ് രേഖപ്പെടുത്തിയതിനാൽ കൊണ്ടുപോവുന്നതിനുള്ള ശ്രമം ഉപേക്ഷിക്കുകയും ബഹ്റൈനിൽ സംസ്ക്കരിക്കാനുള്ള കാര്യങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ സഹായത്താൽ തുടക്കം കുറിക്കുകയായിരുന്നു.
നാട്ടിൽ നിന്ന് എംബസിയിലേക്ക് ഭാര്യയുടെ എല്ലാ നിയമപരമായ പേപ്പറുകളും ബി.കെ.എസ്.എഫ് ശരിയാക്കുകയും ചെയ്തു. മാത്രമല്ല സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സാമുവിന്റെ കുടുബത്തിന്റെ കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തിനായി അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട ഇന്ത്യൻ അമ്പാസഡറും എംബസി ഉദ്യോഗസ്ഥരും ഐസിആർഎഫ് ചെയർമാനും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതിൽ ഏറെ കടപ്പാടും നന്ദിയും ഇവിടെ പങ്ക് വെക്കുന്നു.
ലീവ് കഴിഞ്ഞിട്ട് സാമു ഗംഗാധരൻ മൂന്ന് മാസമേ നാട്ടിൽ നിന്ന് എത്തിയിട്ടുണ്ടായിരുന്നുള്ളൂ. ബഹ്റൈനിൽ തിരിച്ച് എത്തിയത് മുതൽ കോറോണ പ്രതിസന്ധിയിൽ ജോലി ഉണ്ടായിരുന്നില്ല. റെസ്റ്റാറൻ്റ് ഗ്രൂപ്പിലാണ് ജോലി നോക്കിയിരുന്നത് എന്നാണ് പാപ്പരായ കമ്പനിയെ കുറിച്ചുള്ള വിവരം ബന്ധപ്പെട്ടതിൽ നിന്ന് ബോധ്യമായത്.
മാസങ്ങളായി തൊഴിലില്ലാതെ പാർക്കിൽ അഭയം തേടിയ സാമുവിന്റെ ദാരുണ മരണം ബഹ്റൈൻ മലയാളി സമൂഹത്തെ ഏറെ ചർച്ചകൾക്ക് വിധേയയമായിരുന്നു.
കഴിഞ്ഞ ദിവസം സാമുവിന്റെ കൂടെ പാർക്കിൽ ഇതേ അവസ്ഥയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ കൃഷ്ണൻ വീരപ്പനെ ബി.കെ.എസ്.എഫ് കൂട്ടായ്മ എല്ലാ വിധ സംരക്ഷണവും നൽകി കമ്പനിയുമായി ബന്ധപ്പെട്ട് സ്പോൺസർ മുഖേനെ വേണ്ട ആനുകൂല്യങ്ങൾനേടി കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചിരുന്നു.
സാമുവിന്റെ ഭാര്യയുടെയും കുടുബത്തിന്റെയും അഭ്യർത്ഥനമാനിച്ച് സംസ്ക്കാര ചടങ്ങ് എല്ലാ കർമ്മങ്ങളോടെയും പ്രാർത്ഥനയോടെയും നേരിട്ട് കുടുംബത്തിന് കാണിച്ചു കൊടുത്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ ചടങ്ങിൽ ബി.കെ.എസ്.എഫ് കൂട്ടായ്മയുടെ വലിയ സഹായത്തിന് ഏറെ കടപ്പാടുണ്ടന്ന് ഭാര്യ രമണി കർമ്മങ്ങൾക്കും സഹായത്തിനും നേതൃത്വം കൊടുത്ത ബി.കെ.എസ്.എഫ് ഭാരവാഹികളായ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നെജീബ് കടലായി നാട്ടുകാരനായ വസീം എന്നിവരോട് അറിയിച്ചു. ചിതാഭസ്മം ബി.കെ.എസ്.എഫ് സ്വരൂപിച്ച് നാട്ടിലെത്തിക്കുവാനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്.