മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സംസ്കൃതി ബഹറിന്റെ 2022-23 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. റിതിൻ രാജ് പ്രസിഡന്റായും ആനന്ദ് സോണി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയിൽ 12 അംഗങ്ങളാണുള്ളത്.
മറ്റ് ഭാരവാഹികൾ – പങ്കജ് മല്ലിക് ( വൈസ് പ്രസിഡണ്ട്), വെങ്കിടെഷ് സ്വാമി (ട്രഷറർ), സുധീർ തെക്കേടത്ത് (ജോയിന്റ് സെക്രട്ടറി). ദീപക് നന്ദ്യാല (മെമ്പർഷിപ്പ് സെക്രട്ടറി), സിജു കുമാർ ലിജേഷ് ലോഹിതാക്ഷൻ, സോവിച്ചൻ ചെന്നാട്ടുശ്ശേരി, നീലകണ്ഠൻ മുരുകൻ, ജയദീപ് സികന്ദ് (എക്സ്കോം മെമ്പർമാർ ), പ്രവീൺ നായർ (പ്രത്യേക ക്ഷണിതാവ്).
സംസ്കൃതി ബഹറിനിന്റെ വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പുതിയ റീജനൽ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും നിലവിൽ വന്നു.
2013ൽ ആരംഭിച്ച സംസ്കൃതി, 10 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ, കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കൊണ്ട് മുന്നോട്ട് പോകും എന്ന് പ്രസിഡൻ്റ് റിതിൻ രാജ് അറിയിച്ചു.