മനാമ: ഭാരതീയ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്കൃതി ബഹറിൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോളേജ്, കിംഗ് ഹമദ് ഹോസ്പിറ്റൽ, ബഹറിൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി ഓഗസ്റ്റ് 13ന് നടത്തിയ ക്യാമ്പിൽ നൂറ്റിയൻപതിൽ പരം സംസ്കൃതി വളണ്ടിയർമാർ രക്തദാനത്തിൽ പങ്കെടുത്തു. സംസ്കൃതി ബഹ്റൈൻ എക്സിക്യൂട്ടീവ് അംഗം വെങ്കട്ടേഷ്, മനോജ് ഗുദേബിയ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
