മനാമ: ‘ഉത്സവപ്പുലരി 2022’ എന്ന പേരിൽ സാംസ ബഹ്റൈൻ നടത്തിയ ഈസ്റ്റെർ, വിഷു, ഈദ് പ്രോഗ്രാം ശ്രദ്ധേയമായി. മെയ് 2 രാവിലെ 10 മണി മണി മുതൽ വൈകിട്ട് 5.30 വരെ സുഖയാ കെ.സി.എ ഹാളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാം ജനറൽ കൺവീനർ ജീജോ ജോർജ്, എന്റർടൈൻമെന്റ് സെക്രട്ടറി സതീഷ് പൂമനക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചു.
ഡോ: പിവി ചെറിയാൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ച പബ്ലിക് മീറ്റിംഗിൽ സാംസ പ്രസിഡന്റ് മനീഷ്, ജനറൽ സെക്രട്ടറി നിർമല ജേക്കബ്, ലേഡീസ് വിംഗ് പ്രസിഡന്റ് ഇൻഷാ റിയാസ് എന്നിവർ ആശംസകൾ അറിയിച്ചു. അഡ്വൈസറി ബോർഡ് മെമ്പർ ബാബു മാഹി മെയ് ദിന സന്ദേശം അറിയിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ ജീജോ ജോർജ് മീറ്റിംഗ് കണ്ടക്റ്റ് ചെയ്തു. സിതാര മുരളീകൃഷ്ണൻ നന്ദി പ്രാകാശിപ്പിച്ചു. ഇരുന്നൂറ്റിയൻപതിൽപരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഡിനേഹവിരുന്നും നൽകി. സാംസ ട്രഷറാർ വത്സരാജ് കുയിമ്പിൽ സമ്മാന ദാനം നിർവഹിച്ചു.