മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ നടക്കുന്ന പൊതു പരീക്ഷ ബഹ്റൈനിൽ സമസ്ത മദ്റസകളിലെ ഈ വർഷത്തെ പൊതു പരീക്ഷ ഇന്നും നാളെയും [വെള്ളി ശനി] നടക്കും. ബഹ്റൈനിലെ പത്ത് മദ്രസകളിൽ നിന്നായി 5 ,7 10, 12 ക്ലാസിലെ 210 വിദ്യാർത്ഥികൾ ഈ വർഷം പൊതു പരീക്ഷ എഴുതും.
റൈഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അഷ്റഫ് അൻവരി ചേലക്കരയുടെ നേതൃത്വത്തിൽ 10 സൂപ്പർവൈസർമാർ പരീക്ഷ നിയന്ത്രിക്കും മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസയിൽ വച്ച് ഒറ്റ സെന്റർ ആയാണ് പരീക്ഷ നടക്കുക.
സൂപ്പർവൈസർമാരായി നിഷാൻ ബാഖവി, ബശീർ ദാരിമി, ഹാഫിള് ശഫുദ്ധീൻ മൗലവി, റശീദ് ഫൈസി, ഹംസ അൻവരി, കരീം മാശ്, ഉമർ മുസ്ലിയാർ, ശംസുദ്ധീൻ ഫൈസി, സൈദ് മുഹമ്മദ് വഹബി എന്നിവരെ നിയമിച്ചു.
യോഗത്തിൽ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് യാസർ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അബ്ദുറഷീദ് ഫൈസി കമ്പളക്കാട് സ്വാഗതവും ട്രഷറർ ഷെഹീർ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.