മനാമ: 1445 ഹിജ്റ വർഷാരംഭത്തിൽ പ്രതീക്ഷയുടെ പുതുവർഷം എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ ഹിജ്റ നവവത്സര ചിന്തകൾ സംഘടിപ്പിച്ചു. സൽമാനിയ സമസ്ത ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
സമസ്ത സൽമാനിയ ഏരിയ പ്രസിഡൻ്റ് കെ.എം.എസ് മൗലവി പറവണ്ണ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ കുഞ്ഞിമുഹമ്മദാജി ട്രഷറർ എസ്.എം അബ്ദുൽ വാഹിദ് എന്നിവർ പ്രസംഗിച്ചു. അബ്ദുൽ കരീം വികെ പാലക്കാട്, മുഹമ്മദ് പി നന്തി, നിസാർ വടക്കുംമ്പാട്, റഷീദ് ആറ്റൂർ, അബ്ദുസ്സലാം എം കെ കീഴൽ, സൈദ് മുഹമ്മദ് ചേറ്റുവ, ഫിറോസ് കെ ടി കണ്ണൂർ, ഖലീൽ ഇ എച്ച് കാസർകോട്, അബ്ദു സത്താർ എ ആലപ്പുഴ, ഇഖ്ബാൽ കളമശ്ശേരി, അമീൻ കോപ്പിലാൻ്റ് എന്നിവർ സമ്മതിച്ചു. ജനറൽ സെക്രട്ടറി ഹനീഫ ആറ്റൂർ സ്വാഗതവും ജോ: സെക്രട്ടറി റഷീദ് കുരിക്കൾ കണ്ടി
നന്ദിയും പറഞ്ഞു.