മനാമ: ഒരു മാസക്കാലമായി തിരുനബി (സ്വ) സ്നേഹം, സമത്വം, സഹിഷ്ണുത എന്ന പ്രമേയത്തിൽ വിവിധ പരിപാടികളോടെ സമസ്ത ബഹ്റൈൻ മനാമ ഏരിയ ആചരിച്ചു വരുന്ന ഹുബ്ബുൽ ഹബീബ് മീലാദ് കാമ്പയിന്റെ സമാപന പൊതുസമ്മേളനം മനാമ പാകിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിൽ പ്രൗഢമായി സമാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ കലാപരിപാടികളും, ദഫ് പ്രദർശനവും, സ്കൗട്ട് , ഫ്ലവർ ഷോയും, വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു.
പരിപാടിയിൽ സമസ്ത ബഹ്റൈൻ വൈസ് : പ്രസിഡന്റെ ഹാഫിള് ശറഫുദ്ധീൻ മൗലവി അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ ജന: സെക്രട്ടറി എസ് എം. അബ്ദുൽ വാഹിദ് ഉദ്ഘാടനം നിർവഹിച്ചു. സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികളായ സയ്യിദ് യാസർ ജിഫ്രി, നൗശാദ് എസ്.കെ, ഹംസ അൻവരി മോളൂർ, കെ.എം.എസ് മൗലവി, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, അബ്ദുൽ മജീദ് ചോലക്കോട്, കളത്തിൽ മുസ്തഫ എന്നിവർ സംസാരിച്ചു. ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ്, സമസ്ത ബഹ്റൈൻ ഏരിയ നേതാക്കളും , ഉസ്താദുംമാരും , പ്രവർത്തകരും പങ്കെടുത്തു.
പരിപാടിയിൽ വെച്ച് ഫലസ്തീൻ ജനതക്ക് വേണ്ടി പ്രത്തേക പ്രാർത്ഥനയും നടന്നു. ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് വിഖായയുടെ നിയന്ത്രണത്തിൽ നടന്ന പരിപാടിക്ക് സദ്വർ മുഅല്ലിം അശ്റഫ് അൻവരി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സജീർ പന്തങ്കൽ നന്ദിയും പറഞ്ഞു.