കീവ്: യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതിനിടെ, പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ റഷ്യയിലെ വില്‍പ്പന നിര്‍ത്തിവെച്ചു.
അമേരിക്കന്‍ എണ്ണ കമ്ബനിയായ എക്സണ്‍ മൊബില്‍ റഷ്യന്‍ എണ്ണപ്പാടങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്‍വാങ്ങാന്‍ തീരുമാനിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയുടെ യുക്രൈന് അധിനിവേശത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. വിവിധ രാജ്യങ്ങളും സംഘടനകളും റഷ്യയുമായുള്ള സഹകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട പേയ്മെന്റ് സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് റഷ്യയിലെ വിവിധ ബാങ്കുകളെ വിലക്കിയിരിക്കുകയാണ്. അത്തരം നടപടികള്‍ക്കിടെയാണ് പുതിയ വിലക്കുകള്‍.
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ റഷ്യയില്‍ വില്‍ക്കുന്നത് നിര്‍ത്തിവെച്ചതിന് പുറമേ അമേരിക്കന്‍ വ്യോമപാത ഉപയോഗിക്കുന്നതില്‍ നിന്ന് റഷ്യന്‍ വിമാനങ്ങളെ വിലക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ യുദ്ധ കെടുതി നേരിടുന്ന യുക്രൈനെ സഹായിക്കാന്‍ 300 കോടി ഡോളറിന്റെ അടിയന്തര ധനസഹായം അനുവദിക്കാന്‍ ലോകബാങ്ക് തീരുമാനിച്ചു.