തിരുവനന്തപുരം: സജി ഗോപിനാഥിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. രാജ്ഭവനു സർക്കാർ നൽകിയ പട്ടികയിലെ ആദ്യ പേരായിരുന്നു സജി ഗോപിനാഥ്.
സജി ഗോപിനാഥ് അയോഗ്യനാണെന്ന മുൻ നിലപാട് തിരുത്തിയാണ് ഗവർണർ ഉത്തരവിറക്കിയത്. കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം ഗവർണർ തിരിച്ചടി നേരിട്ടിരുന്നു.