മനാമ: കേരളത്തിലെ സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന തികച്ചും ജനാധിപത്യവിരുദ്ധമാണ് . ഈ വിഷയത്തിൽ മാതൃഭൂമിയിൽ വന്ന കാർട്ടൂണുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നടത്തിയ പ്രസ്താവന പുഛ ത്തോടെ കാണുന്നു എന്ന് ജനതാകൾച്ചറൽ സെൻ്റർ ഗ്ലോബൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. യാതൊരു രാഷ്ട്രീയ മര്യാദയുമില്ലാതെ പഴയ സിമിക്കാരൻ്റെ പുതിയ പുറപ്പാട് എങ്ങനെയെങ്കിലും ഇടതു സർക്കാറിൽ കയറിപ്പറ്റുക എന്നതാണ്. അധികാരത്തിന് വേണ്ടി ലീഗിനെ തള്ളിപ്പറഞ്ഞ ജലീൽ ആർക്ക് വേണ്ടിയാണ് ഈ പണി നടത്തുന്നത് എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം. മാതൃഭൂമിയും എൽ. ജെ. ഡിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നിരിക്കെ പത്രത്തിൽ വരുന്ന വാർത്തയുടെ ഉത്തരവാദിത്വം പാർട്ടിയുടെ തലയിൽ കെട്ടിവെക്കുന്ന സഖാക്കളുടെ നടപടികളോടും ഭാരവാഹികളായ പി ജി രാജേന്ദ്രൻ, നജീബ് കടലായി, അനിൽ കൊയിലാണ്ടി എന്നിവർ ശക്തമായി പ്രതിഷേധിച്ചു.
