മലപ്പുറം: ക്രിസ്മസ് ദിനത്തിൽ സഭാ പ്രതിനിധികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്നൊരുക്കിയതിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ. ന്യൂനപക്ഷങ്ങൾക്ക് അസംതൃപ്തിയുണ്ടെന്ന് പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടു. ആ അസംതൃപ്തി നീക്കാൻ ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും ക്രിസ്ത്യൻ വിഭാഗത്തിന് മാത്രമല്ല മുസ്ലിം സമുദായത്തിനും ആശങ്കയുണ്ടെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വോട്ടാക്കി മാറ്റാനുള്ള ശ്രമം ശരിയല്ലെന്നും അത് ഭരണകൂടത്തിന് ചേരുന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു. ആരുടെ വിശ്വാസത്തെയും ഇകഴ്ത്തരുത്. സർക്കാർ ചർച്ചയ്ക്ക് വരുന്നത് നല്ലതാണ്. അതുവഴി തെറ്റ് തിരുത്താൻ സാധിക്കുമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി



