കോഴിക്കോട്: പാർട്ടി ശൈലിയിലുള്ള ലളിതമായ വിവാഹ ക്ഷണക്കത്ത്. പക്ഷേ ക്ഷണിക്കുന്നത് വരന്റെയും വധുവിന്റെയും മാതാപിതാക്കളല്ല, സി.പി.എമ്മിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരാണ്. ബാലുശ്ശേരി എം.എല്‍.എ. കെ.എം. സച്ചിന് ദേവിന്റേയും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റേയും വിവാഹ ക്ഷണക്കത്താണ് ഉള്ളടക്കത്തിലെ വ്യത്യസ്ത കൊണ്ട് വൈറലായത്.
സച്ചിൻ ദേവ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. ക്ഷണക്കത്തില്‍ പേരിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത് രക്ഷിതാക്കളുടെ പേരും വിലാസവുമല്ല, പകരം പാര്‍ട്ടിയിലെ ഭാരവാഹിത്വമാണ്. സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ ആണ് വിവാഹം.
വിവാഹത്തിന് എല്ലാവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതാവട്ടെ സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കത്ത് പുറത്തിറക്കിയത്.