തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് സിപിഐഎമ്മും ബിജെപിയും സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ വിശ്വാസ സമൂഹത്തിനായി നിയമനിര്‍മാണം നടത്തും. ഇപ്പോള്‍ സിപിഐഎമ്മും ബിജെപിയും ഇതിനെപ്പറ്റി മിണ്ടാന്‍ പോലും തയാറാകാത്തത് പുതിയ കൂട്ടുകെട്ടിന് അത് തടസമാകുമെന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.