തിരുവനന്തപുരം: ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ തീർത്ഥാടകരെ ബലമായി തള്ളിയിടുകയും അപമാനിക്കുകയും ചെയ്ത ദേവസ്വം ഗാർഡിനെതിരെ നടപടിയില്ലെന്ന് സൂചന നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്.
ദേവസ്വം ഗാർഡിന്റെ നടപടിയിൽ അനൗചിത്യമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. തീർത്ഥാടകരോട് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. എന്നാൽ തിരക്ക് നിയന്ത്രണാതീതമായിരുന്നു. പോലീസിനും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ദേവസ്വം ഗാർഡുകളുടെ സഹായവും തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.