പത്തനംതിട്ട: 5 ദിവസത്തെ കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രതിരുനട ബുധനാഴ്ച രാത്രി 8.50 ന് ഹരിവരാസന സങ്കീർത്തനം പാടി 9 മണിക്കാണ് അടച്ചത്. നട തുറന്നിരുന്ന ദിവസങ്ങളിൽ ഉദയാസ്തമയപൂജ, നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പ്രധാന പൂജകൾ നടന്നത്.
നിറപുത്തരി പൂജയ്ക്കായി ആഗസ്റ്റ് മാസം 15ന് വൈകുന്നേരം ക്ഷേത്ര നട തുറക്കും. 16ന് ആണ് നിറപുത്തരി പൂജ. അന്ന് പുലർച്ചെ 5.55 ന് മേൽ 6.20 നകം ഉള്ള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജ.പൂജകൾക്ക് ശേഷം നെൽ കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. ചിങ്ങമാസ-ഓണംനാൾ പൂജകൾക്കായി 16ന് വൈകുന്നേരം നട തുറക്കും. ചിങ്ങം ഒന്ന് ആഗസ്റ്റ് 17 ന് ആണ്. പൂജകൾ പൂർത്തിയാക്കി 23 ന് രാത്രി നട അടയ്ക്കും.