തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്നു പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ചാണ് അദ്ദേഹത്തിന് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ.
എസ്.വി.പ്രദീപിന്റെ അകാല വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ കേരള പത്രപ്രവർത്തക യൂണിയൻ, സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് ഇരുചക്ര വാഹന യാത്രക്കാരനെ മറ്റൊരു വാഹനം ഇടിച്ചിട്ടു കടന്നുകളഞ്ഞത് ദുരൂഹമാണ്. അന്വേഷണത്തിനു ഫോർട്ട് അസി. കമ്മിഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയ ഡിജിപിയുടെ നടപടി സ്വാഗതാർഹമാണെന്നും യൂണിയൻ പറഞ്ഞു.