ബംഗളൂരു: മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസായിരുന്നു. ബംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി,സമകാലിക മലയാളം എന്നീ വാരികകളുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.റോസാദളങ്ങൾ, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയിൽത്തുണ്ടുകൾ, ഉന്മാദത്തിന്റെ സൂര്യകാന്തികൾ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ സിനിമകളുടെ കഥ ജയചന്ദ്രൻ നായരുടേതാണ്.കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന കൗമുദിയിൽ പത്രപ്രവർത്തനം തുടങ്ങിയ എസ്.ജയചന്ദ്രൻ നായർ ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. കെ ബാലകൃഷ്ണൻ സ്മാരക പുരസ്കാരം, കെസി സെബാസ്റ്റ്യൻ അവാർഡ്, കെ വിജയരാഘവൻ അവാർഡ്, എംവി പൈലി ജേണലിസം അവാർഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Trending
- പൂവച്ചല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
- കേരളത്തിന്റെ കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം
- ചോദ്യക്കടലാസ് ചോര്‍ച്ച: ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച വിധി
- അഞ്ചലില്‍ യുവതിയെയും ഇരട്ട ചോരക്കുഞ്ഞുങ്ങളെയും കൊന്നു; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ സൈനികര്‍ പിടിയില്‍
- ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,
- ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
- ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
- റിജിത്ത് വധം: 9 ബി.ജെ.പി- ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍