മനാമ: റയ്യാൻ സ്റ്റഡിസെന്റർ അൽ റബീഹ് മെഡിക്കൽ സെന്ററുമായി ചേർന്ന് പ്രഥമ ശുശ്രൂഷ പരിശീലന ശിബിരം (ഫസ്റ്റ് എയ്ഡ് ട്രെയിനിങ് ക്യാമ്പ്) സംഘടിപ്പിച്ചു. മനാമ അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന പരിശീലന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. റിസർച് ആൻഡ് ഡെവലപ്മെന്റ് മാനേജർ ഹാസൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജു തോമസ്, ഡോ. സിൽവി ജോൺ, ഡോ. സജ്ന മാമ്മൽ എന്നിവർ ഫസ്റ്റ് എയ്ഡ് ട്രെയിനിങ്, ഗൈനി- ഇന്ററാക്ഷൻ ക്ലാസ്, ജി.ആർ.ബി.എസ് ടെസ്റ്റ് എന്നിവക്ക് നേതൃത്വം നൽകി. സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായ ക്ലാസുകൾ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. ഷെർവാന അബ്ദുല്ല നന്ദി പ്രകാശിപ്പിച്ചു.
Trending
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
- ബഹ്റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന
- ബഹ്റൈനും റഷ്യയും മാധ്യമ സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്. ഉച്ചകോടി നടത്തി
- മുഹറഖില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി