മനാമ: സ്നേഹ സാമീപ്യങ്ങൾ കൊണ്ട് ഇഴചേർക്കുമ്പോൾ മാത്രമേ കുടുംബം പ്രശ്നരഹിത മാവുകയുള്ളൂ എന്നും അല്ലെങ്കിൽ മനസ്സമാധാനം കെടുത്തുന്ന ഭൂമികയായി അത് മാറുമെന്നും പ്രശസ്ത ഫാമിലി കൗൺസിലർ ഡോ. ജൗഹർ മുനവ്വിർ ഉൽബോധിപ്പിച്ചു.
റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച “കുടുംബം; പ്രശ്നമല്ല, പരിഹാരമാണ്” എന്ന വിഷയത്തിൽ ക്ളാസ് എടുക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം അടുപ്പിക്കുന്നതും അകറ്റുന്നതും സംസാരം എന്ന മാധ്യമമായതിനാൽ തന്നെ ബന്ധങ്ങൾക്കിടയിൽ അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.
റയ്യാൻ മദ്രസ്സ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതവും, ബിനു ഇസ്മായിൽ നന്ദിയും പറഞ്ഞു.
അബ്ദുല്ലത്വീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു.