കൈവ്: യുക്രൈനിയന്‍ തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി റഷ്യ. തെക്കന്‍ മേഖലയിലുള്ള സ്റ്റീല്‍ നിര്‍മാണശാലയില്‍ ചെറിയ സംഘം യുക്രൈനിയന്‍ സൈനികര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും റഷ്യ പറയുന്നു. തലസ്ഥാന നഗരമായ കീവിലും മറ്റ് നഗരങ്ങളില്‍ റഷ്യ മിസൈല്‍ ആക്രമണം തുടരുകയാണ്.
തെക്കുകിഴക്കൻ തുറമുഖ നഗരമായ മരിയുപോളിൽ ആയുധങ്ങൾ താഴെയിടാൻ റഷ്യ ഉക്രേനിയൻ സൈനികർക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. മരിയുപോൾ പ്രധാന തുറമുഖമായ കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യൻ സൈന്യം വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു.
എന്നാല്‍ റഷ്യയുടെ അവകാശവാദം ഇതുവരെ ഔദ്യോഗിമായി സ്ഥിരീകരിക്കപ്പെട്ടില്ല. കടുത്ത പോരാട്ടങ്ങള്‍ സാധാരണക്കാരുടെ മരണത്തിനുമാണ് യുക്രൈനിയന്‍ തെരുവുകള്‍ സാക്ഷ്യം വഹിക്കുന്നത്. മരിയുപോള്‍ പിടിച്ചടക്കാന്‍ റഷ്യക്കായിട്ടുണ്ടെങ്കില്‍ യുക്രൈന് തിരിച്ചടിയാണ്. ഫെബ്രുവരി 24 ന് ആരംഭിച്ച അധിനിവേശത്തിന് ശേഷം റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യ പ്രധാന നഗരമാകും.
റഷ്യന്‍ യുദ്ധക്കപ്പലായ മോസ്ക്വ യുക്രൈന് തകര്‍ത്തതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. കീവിലെ ടാങ്ക് റിപ്പയര്‍ ഫാക്ടറിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. തെക്കുകിഴക്കൻ ഡാർനിറ്റ്സ്കി ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ ഒരാളെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. പരിക്ക് പറ്റിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പോളണ്ട് അതിര്‍ത്തിക്ക് സമീപം ലിവിവ് മേഖലയില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ മിസൈല്‍ ആക്രമണം നടത്താന്‍ ശ്രമിച്ചതായി യുക്രൈന് അറിയിച്ചു. എന്നാല്‍ യുക്രൈനിയന്‍ വ്യോമസേന നാല് ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തതായും അവര്‍ അവകാശപ്പെട്ടു.
