സ്റ്റോക്ക് തീർന്നതിനെ തുടർന്ന് റഷ്യയുടെ കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു. ആവശ്യക്കാരുടെ എണ്ണം കൂടിയതും ഡോസുകളുടെ കുറവിനെ തുടർന്നും മോസ്കോയിലെ കേന്ദ്രങ്ങളിലും കൊവിഡ് വാക്സിൻ പരീക്ഷണം റഷ്യ താത്ക്കാലികമായി നിർത്തിയത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
വാക്സിൻ പരീക്ഷണം നടക്കുന്ന മോസ്കോയിലെ 25 ക്ലിനിക്കുകളിൽ എട്ടിലും പരീക്ഷണങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പലരും അവരുടെ ക്ലിനിക്കുകൾക്ക് അനുവദിച്ച വാക്സിൻ ഡോസുകൾ ഉപയോഗിച്ചു കഴിഞ്ഞതായാണ് വിവരം. മുൻപ്, ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം സ്പുട്നിക് വിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങൾ റെഡ്ഡീസ് ലബോറട്ടറീസ് നിർത്തിവെച്ചിരുന്നു.