മനാമ: നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് അഭിനന്ദനങ്ങൾ അറിയിച്ച് ബഹ്റൈൻ ഭരണാധികാരികൾ. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ അഭിനന്ദനമറിയിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
അമേരിക്കയുമായുള്ള ചരിത്രപരവും തന്ത്രപരവുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന് എല്ലാ തലങ്ങളിലും ക്രിയാത്മക സഹകരണം തുടരാൻ സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. അമേരിക്കൻ ജനതയ്ക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.