കൊല്ലം: അഞ്ചലിൽ റബ്ബർ കടയിൽ കവർച്ച നടത്തി ലക്ഷങ്ങളുടെ റബർ ഷീറ്റുകൾ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ട്ടാവ് തിരുവല്ല ഉണ്ണി കസ്റ്റഡിയിൽ
മറ്റൊരു കേസിൽ ജയിലിലായിരുന്ന ഇയാളെ പ്രൊഡക്ഷൻ വാറണ്ട് നൽകിയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ഷട്ടർ പൂട്ട് പൊളിച്ച് കടയിലു ഉണ്ടായിരുന്ന 650 കിലോയോളം ഷീറ്റ് ആണ് ഇയാൾ സ്വന്തം വാഹനത്തിൽ കടത്തിക്കൊണ്ട് പോയത്. പകൽ സമയങ്ങളിൽ വാഹനത്തിൽ കറങ്ങി നടന്ന് കടകൾ നോക്കി രാത്രി മോഷണം നടത്തുകയാണ് പതിവ്.
അഞ്ചൽ എസ്. ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുക്കാനായി കൊണ്ടുവന്നത്.