തിരുവനന്തപുരം: റോഡുകളില്‍ നിയമലംഘനം നടത്തുന്ന ബൈക്ക് റൈഡര്‍മാരെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടി മോട്ടോര്‍ വാഹന വകുപ്പ്. അമിത വേഗത ഉള്‍പ്പെടെ നിയമലംഘനങ്ങള്‍ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് അയക്കാന്‍ എല്ലാ ജില്ലയിലും മൊബൈല്‍ നമ്പര്‍ ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ റോഡ് സുരക്ഷക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകള്‍ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയവ കണ്ടാല്‍ ഇവരുടെ ദൃശ്യങ്ങളും വിവരങ്ങളും ഈ നമ്ബറുകളില്‍ അയക്കാം. വിവരങ്ങള്‍ നല്‍കുന്നവരെ പറ്റിയുള്ള വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ഫോട്ടോക്കും വീഡിയോക്കും ഒപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും എംവിഡി ആവശ്യപ്പെടുന്നു. ഓപ്പറേഷന് സൈലന്‍സ് എന്ന പേരില്‍ എംവിഡി പരിശോധന കര്‍ശനമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവും.