മനാമ: പ്രവാചക തിരുമേനിയുടെ ജന്മദിന മാസമായ റബീഉൽ അവ്വലിൽ പ്രവാസ ലോകത്തെ ആബാലവൃദ്ധം ജനങ്ങൾക്കായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) സംഘടിപ്പിച്ച് വരുന്ന ബുക്ക് ടെസ്റ്റിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.
ആർ എസ് സി ഗ്ലോബൽ ബുക്ടെസ്റ്റിലെ പ്രിലിമിനറി പരീക്ഷ എഴുതാനുള്ള അവസരം ഒക്ടോബർ 29 രാത്രി 11മണി വരെയും ഫൈനൽ പരീക്ഷ നവംബർ 03 ഉചക്ക് 2 മണി മുതൽ നവംബർ 04 രാത്രി 11മണിയുടെയും ഇടയിലായി എഴുതാവുന്ന രീതിയിലും പുതുക്കി നിശ്ചയിച്ചു. പതിനഞ്ചാമത് എഡിഷൻ ബുക്ക് ടെസ്റ്റ് ഐ പി ബി പ്രസദ്ധീകരിച്ച ഡോ: ഫാറൂഖ് നഈമി അൽ ബുഖാരിയുടെ ‘മുഹമ്മദ് നബി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ്.
ഓൺലൈനിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി വിജയിക്കുന്നവക്കാണ് ഫൈനൽ പരീക്ഷ എഴുതാൻ യോഗ്യത ലഭിക്കുക. വിദ്യാർത്ഥികൾക്കായി ഫാറൂഖ് നഈമിയുടെ തന്നെ ‘ദി ഗൈഡ് ഈസ് ബോൺ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ടെസ്റ്റ്. ഗ്ലോബൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് അമ്പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഇരുപത്തയായിരം രൂപയും സമ്മാനമായി ആർ എസ് സി ഗ്ലോബൽ കമ്മറ്റി നൽകും. വിദ്യാർത്ഥി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാകൃമം പതിനായിരം രൂപയും അയ്യായിരം രൂപയും ക്യാഷ് പ്രൈസായി നൽകും.
ഗ്ലോബൽ തല സമ്മാനങ്ങൾക്ക് പുറമെ ബഹ്റൈൻ നാഷനൽ തല വിജയികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ നാഷനൽ കമ്മറ്റി നൽകും. പുസ്തകങ്ങൾ ലഭിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും +973 35441580 (വാരിസ് നല്ലളം), +973 33286525 (അബ്ദുൽ റഹ്മാൻ പി ടി), +973 35982293 (അഷ്റഫ് മങ്കര) എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.