മനാമ: പതിമൂന്നാമത് എഡിഷൻ ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ നടത്തിപ്പിനായി 133 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 20 & 27 തിയതികളിലായി മനാമ പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന സാഹിത്യോത്സവിൽ അഞ്ഞൂറോളം കലാ പ്രതിഭകളും അനേകം കലാസ്വാദകരും ബഹ്റൈനിലെ സാംസ്കാരിക കലാസാഹിത്യ മണ്ഡലത്തിലെ പ്രമുഖരും സംബന്ധിക്കും. രിസാല സ്റ്റഡി സർക്കിളിന്റെ യൂനിറ്റ് സെക്ടർ സോൺ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോത്സവ് മത്സരങ്ങളിൽ വിജയിക്കുന്നവരാണ് നാഷനൽ മത്സരത്തിൽ മാറ്റുരക്കുക. കൂടാതെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും നാഷനൽ സാഹിത്യോത്സവ് മത്സര വേദിയിലെത്തും.
ലിംഗ മത വ്യത്യാസമില്ലാതെ പത്ത് വിഭാഗങ്ങളിലായി ആർക്കും പങ്കെടുക്കാവുന്ന 82 ഇന കലാ സാഹിത്യ മത്സരങ്ങളാണ് സാഹിത്യോത്സവിന്റെ ഭാഗമായി നാഷനൽ തലത്തിൽ നടക്കുന്നത് . വിവിധ ഭാഷയിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ, സൂഫി ഗീതം, ഖവാലി, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങൾക്ക് പുറമെ കാലിഗ്രഫി, പ്രബന്ധം, കവിത, കഥ, സോഷ്യൽ ട്വീറ്റ് പോലോത്ത വിവിധ രചന മത്സരങ്ങളും സാഹിത്യോത്സവിന്റെ മത്സര ഇനങ്ങളിൽ പെട്ടതാണ്.
നാഷനൽ സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി അബ്ദുൽ ഹകീം സഖാഫി കിനാലൂർ ചെയർമാനും ഫൈസൽ ചെറുവണ്ണൂർ ജനറൽ കൺവീനറും അഡ്വ: ശബീർ അലി ഫിനാൻസ് കൺവീനറുമായ 133 അംഗ സ്വാഗതസംഘം നിലവിൽ വന്നു. ബുസൈതീനിലെ ശൈഖ് അഷീർ ഓഡിറ്റോറിയത്തിൽ മുനീർ സഖാഫിയുടെ അദ്യക്ഷതയിൽ നടന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷനിൽ റഷീദ് തെന്നല സ്വാഗതവും സഫ്വവാൻ സഖാഫി നന്ദിയും പറഞ്ഞു. ഐ സി എഫ് നാഷനൽ ഉപാദ്യക്ഷൻ അബൂബക്കർ ലത്വീഫി ഉദ്ഘാടനം നിർവഹിച്ചു . അബ്ദു സമദ് കാക്കടവ് സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു.
21 അംഗ ഉപദേശക സമിതി അംഗങ്ങൾക്ക് പുറമെ സ്വാഗതസംഘത്തിലെ വിവിധ വിഭാഗങ്ങളെ യഥാക്രമം ഇവർ നയിക്കും.
ഫിനാൻസ് സമിതി – ചെയർമാൻ: അബ്ദു റഹീം സഖാഫി വരവൂർ, കൺവീനർ: ഷംസുദ്ദീൻ സഖാഫി കൊല്ലം
പ്രോഗ്രാം സമിതി – ചെയർമാൻ: അബ്ദുല്ല രണ്ടത്താണി, കൺവീനർ: റഷീദ് തെന്നല
പബ്ലിസിറ്റി സമിതി – ചെയർമാൻ: അബ്ദു സമദ് കാക്കടവ്, കൺവീനർ: ഷാഫി വെളിയങ്കോട്
സ്റ്റേജ് & ഓഡിയോ സമിതി – ചെയർമാൻ: കാസിം വയനാട്, കൺവീനർ: അഷ്ഫാഖ് മാനിയൂർ
ഫുഡ് & അക്കമഡേഷൻ സമിതി – ചെയർമാൻ: മൂസ കരിമ്പിൽ, കൺവീനർ: ശുകൂർ കോട്ടക്കൽ
ഗസ്റ്റ് & റിസപ്ഷൻ സമിതി – ചെയർമാൻ: ശിഹാബുദ്ദീൻ സിദ്ദീഖി, കൺവീനർ: അബ്ദുൽ കരീം ഏലംകുളം
ഗിഫ്റ്റ് & മൊമെൻ്റോ സമിതി – ചെയർമാൻ: ബഷീർ ഹാജി, കൺവീനർ: ഷഹീൻ അഴിയൂർ
ആഡ് & മാർക്കറ്റിംഗ് സമിതി – ചെയർമാൻ: ഷംസുദ്ദീൻ സുഹ്’രി, കൺവീനർ: അസ്മർ സിത്ര
ഐ ടി സമിതി – ചെയർമാൻ: റഈസ് ഉമ്മർ, കൺവീനർ: നജ്മുദ്ധീൻ
വളണ്ടിയർ ക്യാപ്റ്റൻ – നാസിൽ ഇബ്രാഹീം
യുവതയുടെ നിർമാണാത്മക പ്രയോഗം എന്ന പ്രമേയത്തിൽ ഗ്ലോബൽ തലത്തിൽ നടക്കുന്ന പ്രവാസി സാഹിത്യോത്സവിന് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്നും ബഹ്റൈനിൽ സാഹിത്യോത്സവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +97332135951 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.