കൊല്ലം: കൊല്ലം മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 22,91,67,000 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് വിവിധ അത്യാധുനിക ഉപകരണങ്ങൾക്കും ആശുപത്രി സാമഗ്രികൾക്കുമായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൊല്ലം മെഡിക്കൽ കോളേജിന്റെ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊല്ലം മെഡിക്കൽ കോളേജിന് നഴ്സിംഗ് കോളേജ് അനുവദിച്ചിട്ടുണ്ട്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യമായാണ് കൊല്ലം മെഡിക്കൽ കോളേജിൽ പിജി കോഴ്സ് ആരംഭിച്ചത്. കാത്ത് ലാബ് ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ പ്രവർത്തനസജ്ജമാക്കി. ആദ്യ എംബിബിഎസ് ബാച്ച് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ആരംഭിച്ചു. 2022-23 വർഷത്തേക്കുള്ള എംബിബിഎസ് വിദ്യാർത്ഥികളുടെ പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Trending
- സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ഇന്ത്യൻ സ്കൂൾ ആദരിച്ചു
- ഇനി മുതൽ അധിക ഫീസ്, വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ച് കുവൈത്ത്
- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം