
മനാമ: ബഹ്റൈനിലെ ക്രിസ്തുമസ് ആഘോഷത്തിൽ അതിഥികളായി രാജകുടുംബാംഗങ്ങൾ പങ്കെടുത്തു.

മലയാളി വ്യവസായി ഡോ. വർഗീസ് കുര്യൻറെ വീട്ടിൽ നടന്ന ആഘോഷത്തിൽ ബഹ്റൈൻ പാർലമെൻ്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ബഹ്റൈൻ രാജകുടുംബവും വ്യവസായിയുമായ ഷെയ്ഖ് ഖലീഫ ബിൻ ദുഐജ് അൽ ഖലീഫ, ആസിയാൻ ബഹ്റൈൻ കൗൺസിൽ ചെയർമാൻ ഷെയ്ഖ് ദൈജ് ബിൻ ഈസ അൽ ഖലീഫ ഉൾപ്പടെ നിരവധി രാജകുടുംബാംഗങ്ങളും, വിവിധ പള്ളികളിലെ വികാരിമാരും, ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രമുഖരും പങ്കെടുത്തു.


