കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതാണെന്ന് നായ വളര്‍ത്തലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസില്‍ അറസ്റ്റിലായ റോബിൻ ജോർജ്. തെളിവെടുപ്പിനിടയാണ് റോബിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അനന്തു പ്രസന്നൻ എന്ന സുഹൃത്താണ് തന്റെ വാടക വീട്ടിൽ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതെന്നുമാണ് റോബിൻ ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്. അനന്തു ഒളിവിൽ ആണെന്നും റോബിൻ പറയുന്നു. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നു.
കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന റോബിൻ ജോർജിനെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ‘ഡെല്‍റ്റ k9’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്