തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് ആത്മഹത്യക്ക് ശ്രമിച്ചു. രാമകൃഷ്ണനെ നൃത്ത വിദ്യാലയമായ കലാക്ഷേത്രയില്‍ നിന്ന് വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. അദ്ദേഹത്തെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരള സംഗീത നാടക അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് ആരോപണം. പട്ടികജാതിക്കാരനായതു കൊണ്ടാണ് അവഗണന നേരിടേണ്ടി വന്നതെന്നും രാമകൃഷ്ണന് അകഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.


