
റിയാദ്: സൗദി കസ്റ്റമര്‍ എക്സ്പീരിയന്‍സ് അവാര്‍ഡിന്റെ രണ്ടാം പതിപ്പില്‍ ഗതാഗത രംഗത്തെ മികച്ച ഉപഭോക്തൃ അനുഭവത്തിനുള്ള സ്വര്‍ണ്ണ അവാര്‍ഡും മികച്ച ബിസിനസ് മാറ്റത്തിനും പരിവര്‍ത്തനത്തിനുമുള്ള സില്‍വര്‍ അവാര്‍ഡും കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നടത്തിപ്പുകാരായ റിയാദ് എയര്‍പോര്‍ട്ട് കമ്പനി നേടി.
റിയാദ് എയര്‍പോര്‍ട്ട് കമ്പനി സി.ഇ.ഒ. അയ്മാന്‍ എ അബോഅബ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുകയും അംഗീകാരത്തിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഈ അവാര്‍ഡുകള്‍ കമ്പനിയുടെ നേതൃത്വത്തിനും നിരന്തര പരിശ്രമത്തിനും സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്കും തെളിവാണെന്ന് അദ്ദേഹം പറഞ്ഞതായി സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.
