മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ റിഫയിൽ ഇസ്ലാമിക് സെന്റർ ഫോർ ദഅവ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് റിഫ ലുലു ഹൈപ്പർ മാർക്കറ്റിന് മുൻ വശത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ നടക്കും. രാവിലെ 5:07 ന് നടക്കുന്ന ഈദ് ഗാഹിന് മൂസാ സുല്ലമി നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39276327, 36095679 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.