
മനാമ: ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് സൊസൈറ്റി സെന്റർ ഫോർ ദ അ് വ റിഫ ലുലു ഹൈപ്പർ മാർക്കറ്റിന് സമീപത്തെ സ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. 2007 മുതൽ നടത്തിവരുന്ന ഈദ് ഗാഹിൽ മൂസാ സുല്ലമി നമസ്കാരത്തിന് നേതൃത്വം നൽകി ഖുതുബ നിർവ്വഹിച്ചു. അബ്ദു റഹ് മാൻ മുള്ളങ്കോത്ത്, നവാസ് ഓപി, ശുക്കൂർ, റ യീസ് മുള്ളങ്കോത്ത്, റിഫ് ഷാദ്, ഹിഷാം, നസീഫ് ടിപി, നവാഫ് ടിപി, ഫൈസൽ കളരിക്കണ്ടി, സക്കീർ ചാത്തോത്ത്, അൽ അമീൻ അലി എന്നിവർ നേതൃത്വം നൽകി.

