മനാമ: ശൈഖ ഹിസ്സ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന റിഫ ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്റസ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു. റിഫ ഹെസ്സ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കളറിംഗ്, ഡ്രോയിംഗ്, ഫ്ലാഗ് മേക്കിംഗ്, കൊള്ളാജ് വർക്ക്, പോസ്റ്റർ ഡിസൈനിംഗ്, ക്വിസ് പ്രോഗ്രാം , പ്രസംഗങ്ങൾ എന്നീ വിവിധ മൽസര പരിപാടികൾ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
വിജയികൾക്കുള്ള ട്രോഫികൾ ശൈഖ ഹെസ്സ സെന്റർ മനേജർ ഷൈഖ മുഹമ്മദ് ഹുസൈൻ വിതരണം ചെയ്തു. നൂറ്റി മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി സീനിയർ അധ്യാപകൻ ടിപി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെതു. ഷൈഖ ഹെസ്സ സെന്റർ മലയാളം ഡിവിഷൻ കോർഡിനേറ്റർ സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുഹൈൽ മേലടി സ്വാഗതം പറഞ്ഞു. പ്രോഗ്രം കോർഡിനേറ്റർ നസീമ സുഹൈൽ പരിപാടികൾ നിയന്ത്രിച്ചു. ടീച്ചർമാരായ സാജിദ അബ്ദുൽ ഖാദർ, ശസ്മിന റയീസ്, നൂഹ നാസർ എന്നിവരും അബ്ദുൽ ഷുക്കൂർ, സീനത്ത് മുഹമ്മദ്, മുഹ്സിന റഹീസ്, .സാജിയ ഷുക്കൂർ, സുധീർ തിരുവനന്തപുരം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.