മനാമ: ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. ഹമദ് ടൗൺ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ റിഫാ ഏരിയ വൈസ് പ്രസിഡന്റ് അഖിൽ, സെക്രട്ടറി സജീർ എന്നിവർക്ക് ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി കൈമാറി. ശേഷം സംഘടിപ്പിച്ച ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്തു. ജോജി കുര്യൻ മുഖ്യപ്രഭാഷണം നടത്തി ദേശീയ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേറ്റർ ലൈജു തോമസ്, യൂത്ത് ഫെസ്റ്റ് 2024 കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി,സബ് കമ്മറ്റി കൺവീണർമാരായ ഷംസാദ് കാക്കൂർ, ജസീൽ, ഹരി ഭാസ്കർ റിഫ , ഹമദ് ടൗൺ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗത്തിന് ഏരിയ ഭാരവാഹി സന്തോഷ് സാനി നന്ദി പറഞ്ഞു.
Trending
- വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
- ഖലീഫ ബിൻ സായിദ് ഫൗണ്ടേഷനും ആർ.എച്ച്.എഫും ചേർന്ന് 2,020 ദമ്പതികളുടെ സമൂഹ വിവാഹം നടത്തി
- ടീം ശ്രേഷ്ഠ ബഹ്റൈൻ പ്രതിമാസ പ്രഭാതഭക്ഷണ വിതരണം ഈ മാസവും നടത്തി
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത മിസ്റ്റേക്ക് സുരാജ് വെഞ്ഞാറമൂട് കണ്ടെത്തി
- ചാമ്പ്യന്‍സ്ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്
- നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍