തിരുവനന്തപുരം: സർക്കാരിനെ അറിയിക്കാതെ പാൽ വിലവർദ്ധിപ്പിച്ചതിന് പിന്നാലെ ചെറിയ മാറ്റങ്ങളുമായി മിൽമ. കൊഴുപ്പേറിയ മിൽമ റിച്ച്(പച്ച കവർ) പാലിന്റെ വിലവർദ്ധനവ് പിൻവലിച്ചു. രണ്ട് രൂപയായിരുന്നു റിച്ച് ലിറ്ററിന് വർദ്ധന വരുത്തിയത്. ഇത് പിൻവലിച്ചു. എന്നാൽ കൊഴുപ്പ് കുറഞ്ഞ മിൽമ സ്മാർട്ട് പാലിന്റെ അരലിറ്റർ ഒരുകവർ പാലിന് 29ൽ നിന്ന് 30 രൂപയായി വർദ്ധിപ്പിച്ചത് തുടരും.അതേസമയം സ്മാർട്ട് ഡബിൾ ടോൺഡ് (മഞ്ഞ കവർ) അരലിറ്റർ പാക്ക് 24 രൂപയിൽ നിന്ന് 25 രൂപയായി കൂട്ടി. എന്നാൽ നീല കവർ പാലുകളുടെ രണ്ടിനത്തിനും വിലവർദ്ധന നടപ്പാക്കിയിട്ടില്ല. വിലവർദ്ധനയുടെ 83 ശതമാനവും ക്ഷീരകർഷകർക്ക് നൽകുമെന്നാണ് മിൽമ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മിൽമ ചെയർമാൻ കെ.എസ് മണിയോട് പാൽവിലവർദ്ധനയെക്കുറിച്ച് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി നൽകി. പിറ്റേന്നാണ് വിലകൂട്ടിയത്. ഇതിൽ നിന്നും ഒരിനത്തിനാണ് ഇപ്പോൾ വില കുറയ്ക്കുന്നത്. മൃഗസംരക്ഷണമന്ത്രി അറിയാതെയായിരുന്നു വിലവർദ്ധന എന്ന് വിവരം പുറത്തുവന്നതോടെയാണ് ഒരിനത്തിന് വില കുറച്ചത്.
Trending
- ഒരുമയുടെയും നന്മയുടെയും നിറവിൽ എം.സി.എം.എ മെഗാ ഇഫ്താർ സംഗമത്തിൽ പന്തീരായിരം പേർ പങ്കെടുത്തു
- ‘അറിഞ്ഞുകൊണ്ടെങ്കിൽ മമ്മൂട്ടി മുസ്ലീങ്ങളോട് മാപ്പു പറയണം’; വിമർശനവുമായി ഒ അബ്ദുല്ല
- വിദ്യാര്‍ത്ഥികള്‍ക്ക് രാസലഹരി വില്പന; അമ്മയും മകനുമടക്കം നാലംഗ സംഘം എം.ഡി.എം.എയുമായി പിടിയില്‍
- ബഹ്റൈനില്‍ തൊഴില്‍ മന്ത്രിയുടെ ചുമതല നിയമ മന്ത്രിക്ക്
- നൈജറില്‍ പള്ളിക്കു നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി
- ഐ.എല്‍.എ. വാര്‍ഷിക ദിനം ആഘോഷിച്ചു; പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ചുമതല കൈമാറി
- ഷിബില വധക്കേസ്: യാസിര്‍ 27 വരെ പോലീസ് കസ്റ്റഡിയില്‍