
ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്റർ ആയി നിയമിതനായ Rev. Fr. ജോളി വടക്കന്‍ സിംസ് ഭാരവാഹികൾ, മനാമ “സേക്രട്ട് ഹാർട്ട്” ചർച്ച് വികാരിയും റെക്ടറുമായ ഫാ ഫ്രാൻസിസ് പി ജോസേഫിൻറ്റെയും, അവാലി “അവർ ലേഡി ഓഫ് അറേബ്യ” കത്തീഡ്രൽ വികാരിയും റെക്ടറുമായ ഫാ . സജി തോമസിൻറ്റെയും സാന്നിദ്ധ്യത്തിൽ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി.
ബഹ്റിനിലെ സീറോ മലബാർ വിശ്വാസ സമൂഹത്തെ കാണുന്നതിനായി എത്തിച്ചേർന്ന ഫാ . ജോളി വടക്കൻ സിംസ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ന് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടക്കുന്ന “രജതാരവം ” പരിപാടിയിൽ മുഖ്യതിഥിയായി പങ്കെടുക്കുമെന്ന് സിംസ് പ്രസിഡന്റ് പി റ്റി ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ അറിയിച്ചു.
കൂടാതെ, ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക നേതൃനിരയിലെ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും . കഴിഞ്ഞ ഇരുപത്തിയഞ്ചുവർഷങ്ങളിൽ സിംസിനെ നയിച്ച നേതൃത്വത്തേയും വിവാഹ ജീവിതത്തിലും, പ്രവാസജീവിതത്തിലും 25 വർഷങ്ങൾ പിന്നിട്ടവരെയും ചടങ്ങിൽ ആദരിച്ചു


