
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാളിനോട് അനുബന്ധിച് നടക്കുന്ന വാർഷിക കൺവെൻഷനു നേത്യത്വം നൽകുവാൻ എത്തിച്ചേർന്ന കോട്ടയം വൈദീക സെമിനാരി അദ്ധ്യാപകനും മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റിയുമായ റവ. ഫാദര്‍ ഡോ. തോമസ് വര്‍ഗ്ഗീസ് അമയിലിനെ ഇടവക വികാരി ഫാ. പോൾ മാത്യൂസ്, സഹ വികാരി ഫാ. സുനിൽ കുര്യൻ ബേബി, കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒക്ടോബര്‍ 3, 4, 6 തീയതികളിലാണ് വചന ശുശ്രൂഷ നടക്കുന്നത്.

